മാര്‍ഗരേഖ


ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി
മാര്‍ഗരേഖ
ലക്ഷ്യം
ആശയം ഗ്രഹിച്ചുകൊണ്ട് ഖുർആൻ പാരായണംചെയ്യാൻ പഠിതാക്കളെ പ്രാപ്തരാക്കുക
യോഗ്യത
അറബി ഭാഷ സാമാന്യം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം
കാലയളവ് 
ആഴ്ചയിൽ ഒരു യൂനിറ്റുവീതം രണ്ടു വർഷക്കാലം
സമീപന രീതി
പരിചിതമായ ഖുർആൻ അദ്ധ്യായങ്ങൾകൊണ്ട് തുടങ്ങുന്നു
കേൾക്കുന്നതിലും പാരായണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു
പദങ്ങൾക്ക് ഊന്നൽ നൽകുന്നു
ക്രിയാ രൂപമാറ്റത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നു
പഠനം ഫലപ്രദമാക്കാനുള്ള ചില നിർദ്ദേശങ്ങൾ
1. സ്നേഹത്തോടും സന്തോഷത്തോടും ഉല്ലാസത്തോടുംകൂടി പഠിക്കുക.
2. ഒരോ യൂനിറ്റും നിർദ്ദേശിക്കപ്പെട്ടപ്രകാരം അതാത് ആഴ്ചയിൽത്തന്നെ പഠിച്ചു തീർത്താൽ ആദ്യ യൂനിറ്റുകൾപോലെ പിന്നീടുള്ളവയും പ്രയാസരഹിതമായി അനുഭവ​പ്പെടും.
3. ഖുർആന്റെ മുപ്പതിൽ ഒരു ഭാഗമാണ് നാം പാഠഭാഗമായി നിശ്ചയിച്ചിരുക്കുന്നത്. പാഠങ്ങൾ ആവർത്തിച്ച് പഠിച്ച് ഹൃദിസ്ഥമാക്കിയെങ്കി ൽ മാത്രമേ അത് പിന്നീട് ഫലം ചെയ്യുകയുള്ളൂ.  കൂടുതൽ അഭ്യസിക്കുന്നവർക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നു.
4. ഓരോപാഠവും പഠിച്ചുതീർന്നാൽ അതിന്റെ വർക്ക്ഷീറ്റ് പൂരിപ്പിച്ച് സ്വയംതന്നെ വിലയിരുത്തുക. തെറ്റ് കൂടുതലുണ്ടെങ്കിൽ പാഠം ആവർത്തിച്ച് പഠിച്ചശേഷം ഒരിക്കൽക്കൂടി വർക്ക്ഷീറ്റ് പൂരിപ്പിക്കുക.
5. ശ്രേഷ്ഠമായ പ്രമാണം ഓർത്തിരിക്കുക:
ഞാൻ കേൾക്കുന്നു    - ഞാൻ മറക്കുന്നു
ഞാൻ കാണുന്നു     - ഞാൻ ഓർമിക്കുന്നു
ഞാൻ അഭ്യസിക്കുന്നു - ഞാൻ പഠിക്കുന്നു
അതിനാൽ പ്രസന്റേഷൻ, നോട്ട്സ്, പോക്കറ്റ് ഡയറി, വർക്ക്ഷീറ്റ് ചുവരിൽ പതിക്കേണ്ട പോസ്റ്റർ ഓഡിയോ, വീഡിയോ ഇവയെല്ലാം ഒരേപോലെ പ്രധാന​‍പ്പെട്ടവയാണ്; അതിനാൽ അവയൊക്കെ യധാവിധി പ്രയോജന​‍പ്പെടുത്തുക.  അതാണ് ഈ പാഠ്യ പദ്ധതിയുടെ വിജയ രഹസ്യവും.
6. ​ഒന്നിലധികംപേർ ഒരുമിച്ച് പഠിച്ചാൽ പരസ്പരം ചർച്ചചെയ്യാനും അതുമുഖേന കൂടുതൽ പ്രയോജനം ലഭിക്കാനും സഹായകമാകും.
7. പഠനക്കുറിപ്പുകളും നിങ്ങളുടെ പരിചയത്തിന്റെ അടിസ്ഥാനത്തിലുളള മററു കാര്യങ്ങളും എഴുതുന്നതിന്നായി പാഠപുസ്തകന്നിൽ പ്രത്യേക സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു
8. ഓരോ യൂനിറ്റിന്റെയും ഒടുവിൽ അൽപം വ്യാകരണം ഉൾ​‍പ്പെടുത്തിയിട്ടുണ്ട്  ഇത് പ്രധാന പാഠഭാഗവുമായി നേർക്കുനേരെ ബന്ധ​പ്പെട്ടവയല്ല, ഓരോ പാഠത്തിലേയും വ്യാകരണം വിശദീകരിക്കുന്നത് പ്രാരംഭക്കാരുടെ പഠനം സങ്കീർണ്ണമാക്കും  സൂറത്തുകൾ പഠിക്കാനാരംഭിക്കുന്നതിന്ന് മുമ്പ് വ്യാകരണം പ്രത്യേകം പഠിക്കേണ്ടതുണ്ട്  അതിനാൽ പ്രധാന പാഠത്തിൽ പഠിക്കുന്ന പദാവലിക്ക് സമാന്തരമായി പടിപടിയായി വ്യാകരണം പഠിച്ചുപോകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.
9. ഗൃഹപാഠങ്ങൾ മറക്കാതിരിക്കുക.
ഗൃഹപാഠങ്ങൾ
1. ദിവസവും ചുരുങ്ങിയത് അഞ്ച് മിനി​റ്റെങ്കിലും മുസ്ഹഫ് നോക്കി ഖുർആൻ പാരായണം നടത്തുക.
2. നടത്തത്തിലോ മറ്റു സാധാരണ പ്രവൃത്തി സമയങ്ങളിലോ ചുരുങ്ങിയത്  അഞ്ച് മിനി​റ്റെങ്കിലും ഓർമ്മയിൽനിന്ന് ഖുർആൻ പാരായണം ശീലമാക്കുക.
3. ചുരുങ്ങിയത് അഞ്ച് മിനിറ്റ് പാഠഭാഗത്തോടൊപ്പം ലഭിക്കുന്ന നോട്ടിൽ നിന്ന് പദാനുപദ തർജ്ജമ പഠിക്കുക.
4. പദാവലികുറിപ്പ് നിങ്ങളുടെ പോക്കറ്റിലോ പഴ്സിലോ കരുതിവെക്കുക; ഇടവേളകളിൽ മുപ്പത് സെക്കന്റുവീതം അത് നോക്കിപ്പഠിക്കുക.
5. ഓഡിയോ/വീഡിയോ ക്ലാസ്സുകൾ സൗകര്യമനുസരിച്ച് ഇടക്കിടെ ശ്രദ്ധിക്കുക.
6. സംഘമായി പഠിക്കുകയാണെങ്കിൽ ദിവസേന ഒരു മിനി​റ്റെങ്കിലും സഹപാഠികളുമായി പാഠഭാഗം ചർച്ചചെയ്യുക.
7. ഖുർആനിലെ ഒടുവിലെ അദ്ധ്യായങ്ങൾ കുറേശ്ശെ ഹൃദിസഥമാക്കുക; നിർബന്ധ നമസ്കാരങ്ങളിലും സുന്നത്തുനമസ്കാരങ്ങളിലും അവ ക്രമമായി മാറിമാറി പാരായണം ചെയ്യുക.
8. പ്രാർഥന പതിവാക്കുക.
ഓരോരുത്തരും പ്രാർഥിക്കുക: ربِّ زِدْنِي عِلْمًا (നാഥാ എനിക്ക് നീ വിജ്ഞാനം വർദ്ധിപ്പിച്ചു തരേണമേ).
ഖുർആനോടുള്ള ബാധ്യത നിറവേറ്റാൻ നമുക്കെല്ലാം സാധിക്കേണമേയെന്ന് എല്ലാർക്കുവേണ്ടിയും പ്രാർഥിക്കുക.
9. പഠിക്കാനുളള ഏറ്റവും നല്ല മാർഗം മറ്റുളളവരെ പഠിപ്പിക്കുക എന്നതാണ് അതിനാൽ നിങ്ങൾ പഠിച്ചത് മറററുളളക്ക് പകർന്നുകൊടുക്കാൻ ശ്രമിക്കുക.

No comments:

Post a Comment