യൂണിറ്റ് 001

യൂണിറ്റ് 1
ഖുർആൻ പഠനത്തിനൊരെളുപ്പവഴി



വ്യാകരണം: സ്വതന്ത്ര സർവ്വനാമങ്ങൾ
1295 പ്രാവശ്യം ഖുർആനിൽ ആവർത്തിച്ചിട്ടുള്ള ആറു സ്വതന്ത്ര സർവ്വ നാമങ്ങളാണ് നാം ആദ്യമായി പഠിക്കുന്നത് പൂർണ ഭൗതിക പങ്കാളിത്തം എന്ന രീതി ഉപയോഗിച്ച് ഈ പദങ്ങൾ പഠിക്കുക.

സ്വതന്ത്ര സർവ്വനാമങ്ങ
നംബര്‍
പുരുഷൻ
അവൻ
هُوَ
ഏക വചനം 
പ്രഥമ പുരുഷൻ
3rd Person
അവർ
هُمْ
ബഹു  വചനം
നീ
أَنْتَ
ഏക വചനം
മധ്യമപുരുഷൻ
2nd Person
നിങ്ങൾ
أَنْتُمْ
ബഹു  വചനം
ഞാൻ
أَنَا
ഏക വചനം
ഉത്തമപുരുഷൻ
1st Person
ഞങ്ങൾ
نَحْنُ
ബഹു  വചനം




هُوَ  (അവൻ) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ വലതുഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. هُمْ  (അവർ) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക. ക്ളാസിൽ അധ്യാപകനും വിദ്യാർഥികളും ഒരുമിച്ച് ഇപ്രകാരം അഭ്യസിക്കുക.
أَنْتَ (നീ) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ മുൻഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. أَنْتُمْ (നിങ്ങൾ) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക. ക്ളാസിൽ അധ്യാപകൻ വിദ്യാർഥികളുടെ നേരെയും വിദ്യാർഥികൾ അധ്യാപകന്റെ നേരെയും വിരൽ ചൂണ്ടണം.
أَنَا (ഞാൻ) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ നിങ്ങളുടെ നേരെ ചൂണ്ടണം. نَحْنُ (ഞങ്ങൾ) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക.

No comments:

Post a Comment