യൂണിറ്റ് 013

യൂണിറ്റ് 0013
സൂറ: 105  അൽ-ഫീൽ
سورة الفيل
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
നീകണ്ടില്ലേ
أَلَمْتَرَ
എങ്ങിനെ പ്രവവര്ർത്തിച്ചുവെന്ന്
كَيْفَفَعَلَ
നിന്റെ രക്ഷിതാവ്
رَ بُّكَ
ആനക്കാരോട്
بِأَصْحَابِ الْفِيلِ﴿1﴾
ആനക്കാരോട് നിന്റെ രക്ഷിതാവ് എങ്ങിനെ പ്രവര്ർത്തിച്ചുവെന്ന് നീകണ്ടില്ലേ?
അവൻ ആക്കിയില്ലേ
أَلَمْ يَجْعَلْ
അവരുടെ തന്ത്രം
كَيْدَهُمْ
വഴികേടിൽ
فِي تَضْلِيلٍ﴿2﴾
അവരുടെ തന്ത്രനളെ അവൻ വഴികേടിൽ ആക്കിയില്ലേ ?
അവൻ അയച്ചു
وَّأَرْسَلَ
അവരുടെ മേൽ
عَلَيْهِمْ
പക്ഷിയെ
طَيْرًا
കൂട്ടംകൂട്ടമായി
أَبَابِيلَ﴿3﴾
അവരുടെ മേൽ അവൻ കൂട്ടംകൂട്ടമായി പക്ഷികളെ അയക്കുകയും ചെയ്തു.
അവ അവരെ എറിയുന്നു
تَرْمِيهِمْ
കല്ലുകൊണ്ട്
بِحِجَارَةٍ
ചൂളയിൽ ചുട്ടെടുത്ത
مِّنَ سِجِّيلٍ ﴿4﴾
ചൂളക്കല്ലുകൊണ്ട് അവ അവരെ എറിയുന്നു.
അങ്ങനെ അവൻ അവരെ ആക്കി
فَجَعَلَهُمْ
വയ്ക്കോൽ തുരുമ്പുപോലെ
كَعَصْفٍ
തിന്നപ്പെട്ട
مَّأْكُولٍ﴿5﴾
അങ്ങിനെ അവൻ അവരെ തിന്നപ്പെട്ട വയ്ക്കോൽ തുരുമ്പുപോലെയാക്കി.

വ്യാകരണം:
ഒരു ക്രിയയുടെ 16 രൂപങ്ങളാണ് ഇതുവരെ നാംപഠിച്ചത്. ഇനി അതിന്റെ മറ്റു മൂന്നു രൂപങ്ങൾകൂടി പഠിക്കാം.
കര്‍ത്താവ് فَاعِل
കര്‍മ്മം مَفْعُول
ക്രിയ فِعْل
فَاعِلُون، فَاعِلِين ബഹു വചനം فَاعِل
مَفْعُولُون، مَفْعُولِين  ബഹു വചനം  مَفْعُول
فَاعِل എന്നു പറയുമ്പോൾ വലതുകൈ ചുരുട്ടി ഇടതു കൈക്ക് പതുക്കെ തട്ടുക. വലതുകൈ  പ്രവൃത്തി ചെയ്യുന്നതിനാൽ  എന്നു പറയുമ്പോൾ അതിനെ فَاعِل (കൈ) നോക്കുക.
مَفْعُول എന്നു പറയുമ്പോൾ ഇടതു കൈക്ക് തട്ടു ബാധിച്ചു എന്ന ധാരണയിൽ അതിനെ (ഇടതു കൈ) നോക്കുക
فِعْل എന്നു പറയുമ്പോൾ ഇടതു കയ്യിലെചൂണ്ടാണിവിരൽ അൽപം മുകളിലേക്ക് ചൂണ്ടികൊണ്ട് ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്ന രീതിയിൽ കാണിക്കുക.

No comments:

Post a Comment