യൂണിറ്റ് 014

യൂണിറ്റ് 014
സൂറ: 104 അല്‍-ഹുമസ
سورة الهمزة -1
بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
നാശം
وَيْلٌ
എല്ലാര്‍ക്കും
لِّكُلِّ
കുത്തുവാക്കു പറയുന്ന
هُمَزَةٍ
അവഹേളിക്കുന്നവരുമായ
لُّمَزَةٍ﴿1﴾
കുത്തുവാക്കുപറയുന്നവരും, അവഹേളിക്കുന്നവരുമായ എല്ലാര്‍ക്കും നാശം?
യാതൊരുവൻ
الَّذِي
ശേഖരിച്ചു
جَمَعَ
സമ്പത്ത്
مَالاً
അതിനെ എണ്ണിക്കണക്കാക്കുകയും ചെയ്തു
وَّعَدَّدَهُ ﴿2﴾
അതായത്, ധനം ശേഖരിക്കുകയും എണ്ണിനോക്കി കൊണ്ടിരിക്കുകയും ചെയ്യുന്നവൻ
അവൻ കരുതുന്നു
يَحْسَبُ
നിശ്ചയം അവന്റെ സമ്പത്ത്
أَنَّ مَالَهُ
അവനെ ശാശ്വതനാക്കിയെന്ന്
أَخْلَدَهُ ﴿3﴾
(നിശ്ചയം അവന്റെ സമ്പത്ത് അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവൻ വിചാരിക്കുന്നു)

വ്യാകരണം:
സ്ത്രീലിംഗ ക്രിയകളുടെ കൂട്ടത്തിൽ ഖുര്‍ആനിൽ സര്‍വ്വസാധാരണമായി കാണ‍പ്പെടുന്നത് ഏകവചത്തിലെ ഒരുപൂര്‍ണ ക്രിയയും ഒരപൂര്‍ണ ക്രിയയുമാണ്.  അവകൂടി ചേര്‍ത്തുകൊണ്ട് 21 രൂപങ്ങളുടെ ഈ പട്ടിക നമുക്ക് പൂര്‍ത്തീകരിക്കാം. പുല്ലിംഗ രൂപങ്ങളില്‍നിന്ന് വേര്‍തിരിച്ചറിയുന്നതിന്നായി നാം അവയോടൊപ്പം هِيَ എന്ന സര്‍വ്വനാമംകൂടിചേര്‍ത്തു പറയുന്നു. هِيَ  فَعَلَتْ (അവൾ പ്രവര്‍ത്തിച്ചു)  هِيَ  تَفْعَلُ (അവൾ പ്രവര്‍ത്തിക്കും). فَعَلَ എന്ന ക്രിയയുടെ വ്യത്യസ്ഥ രൂപങ്ങൾ 105 പ്രാവശ്യം ഖുര്ർആനിൽ വന്നിട്ടണ്ട്.  അതിനാൽ അതിന്റെ 21 രൂപങ്ങളുടെ പട്ടിക രണ്ടുമൂന്നു തവണ TPI ഉപയോഗിച്ച് പറഞ്ഞുപഠിക്കുക.
ഖുര്‍ആനിൽ ഏകദേശം 17,000 പദങ്ങൾ (ഖുര്‍ആനിക പദങ്ങളുടെ 25% ഈ ഘടനയിൽ വന്നിട്ടുണ്ട്.  അതിനാൽ കുറച്ച് സമയമെടുത്ത് ഈ പട്ടിക ഹൃദിസ്ഥമാക്കിയെന്നുറപ്പുവരുത്തുക.
പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കൽപനക്രിയ
فَعَلَ
فَعَلُوا

يَفْعَلُ
يَفْعَلُونَ

اِفْعَلْ
اِفْعَلُوا
فَعَلْتَ
فَعَلْتُمْ

تَفْعَلُ
تَفْعَلُونَ

നിരോധന ക്രിയ
فَعَلْتُ
فَعَلْنَا

أَفْعَلُ
نَفْعَلُ

لاَ تَفْعَلْ
لاَ تَفْعَلُوا
കര്‍ത്താവ്

فَاعِل


സ്ത്രീലിംഗ ക്രിയകൾ
കര്‍മ്മം

مَفْعُول


പൂര്‍ണ ക്രിയ
هِيَ  فَعَلَتْ
ക്രിയ

فِعْل


അപൂര്‍ണക്രിയ
هِيَ  تَفْعَلُ


                

No comments:

Post a Comment