യൂണിറ്റ് 012

യൂണിറ്റ് 012
അല്‍-ഖുറൈശ്
سورة القُرَيْشٍ
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
ഇണക്കിയതിന്
لِإِيلاَفِ
ഖുറൈശികളെ
قُرَيْشٍ ﴿1﴾
ഖുറൈശികൾക്ക് ഇണക്കമുണ്ടാക്കികൊടുത്തതിനാൽ
അവരുടെ ഇണക്കം
إِيلاَفِهِمْ
യാത്രയുമായി
رِحْلَةَ
ശൈത്യകാലത്തെ
الشِّتَآءِ
ഉഷ്ണകാലത്തെയും
وَالصَّيْفِ ﴿2﴾
അതായത്, ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്ര അവര്ർക്കു ഇണക്കിക്കൊടുത്തു
അതിനാലവർ വഴി‍പ്പെടട്ടെ
فَلْيَعْبُدُوا
നാഥനെ
رَبَّ
ഈ മന്ദിരത്തിന്റെ
هٰذَا الْبَيْتِ ﴿3﴾
അതിനാൽ അവർ ഈ വീടിന്റെ റബ്ബിനെ ആരാധിച്ചുകൊളളട്ടെ.
യാതൊരുവൻ
الَّذِي
അവര്‍ക്കു ഭക്ഷണം നൽകി
أَطْعَمَهُم
വിശപ്പുന്ന്
مِّن جُوعٍ
അവര്ർക്കഭയം നൽകുകയും ചെയ്തു
وَءَامَنَهُم
ഭയത്തിൽ നിന്ന്
مِّنْ خَوْفٍ ﴿4﴾
അതെ, അവര്‍ക്കു വിശപ്പിനു ഭക്ഷണവും ഭയത്തിനു അഭയവും (സമാധാനവും) നൽകുകയും ചെയ്തവനെ  (ആരാധിച്ചുകൊളളട്ടെ)

സര്‍ വനാമങ്ങൾ ഗതികളോടൊപ്പം ചേര്‍ന്നുവരുന്നത് നാം യൂനിറ്റ് 6 - ൽ പഠിച്ചു.  ഇനി അവ ക്രിയകളോടൊപ്പം ചേര്‍ന്നുവരുമ്പോൾ എന്തുസംഭവിക്കുന്നുവെന്ന് നോക്കാം.

സര്‍വ്വനാമങ്ങൾ
ക്രിയയോടൊപ്പം
നമ്പർ
പുരുഷൻ
അവനെ ...
--هُ  --ها
ഏക വചനം
പ്രഥമ പുരുഷൻ
അവരെ ...
--هُمْ --هِمْ
ബഹു വചനം
(3rd Person)
താങ്കളെ ...
--كَ
ഏക വചനം
മദ്ധ്യമ പുരുഷൻ
നിങ്ങളെ .
--كُمْ
ബഹു വചനം
(2rd Person)
എന്നെ ...
--نِي
ഏക വചനം
ഉത്തമ പുരുഷൻ
ഞങ്ങളെ ...
--نَا
ബഹു വചനം
(1st Person)

ഉദാഹരണം
خَلَقَ _ യോടൊപ്പം ചേര്‍ന്നുവരുമ്പോൾ
അവൻ (അല്ലാഹു) സൃഷ്ടിച്ചു  
خَلَقَ

അവൻ അവനെ സൃഷ്ടിച്ചു
خَلَقَهُ

അവൻ അവരെ സൃഷ്ടിച്ചു
خَلَقَهُمْ

അവൻ താളെ സൃഷ്ടിച്ചു
خَلَقَكَ

അവൻ നിങ്ങളെ സൃഷ്ടിച്ചു
خَلَقَكُمْ

അവൻ എന്നെ സൃഷ്ടിച്ചു
خَلَقَنِي

അവൻ ഞങ്ങളെ സൃഷ്ടിച്ചു
خَلَقَنَا

ഇവിടെ - هُ - هُم - كَ -كُمْ - نِي - نَا ക്രിയകളോട് ചേര്ർന്നു വരുമ്പോൾ ഇവ കര്‍മ്മം (object) ആയിത്തീരുന്നു. മുകളില്‍ കൊടുത്തിരിക്കുന്നവയുടെ പരിഭാഷ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിക്കുക.
എന്നെ സൂചിപ്പിക്കുന്നിടത്ത് ഒരു نِ അധികായി വരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ

No comments:

Post a Comment