യൂണിറ്റ് 005


യൂണിറ്റ് 005
അല്‍ഫലഖ്

سورة الْفَلَقِ



بِسْمِ اللهِ الرَّحْمَنِ الرَّحِيمِ



പറയുക
قُلْ


ഞാന്‍ അഭയം തേടുന്നു
أَعُوذُ


രക്ഷിതാവിനോട്
بِرَبِّ


പുലരിയുടെ
الْفَلَقِ ﴿1﴾

പറയുക: പുലരിയുടെ രക്ഷിതാവിനോട് ‍‍ഞാന്‍ അഭയംതേടുന്നു


തിന്മയില്‍നിന്ന്
مِن شَرِّ


ഒന്നി‍ന്‍റെ
مَا


അവന്‍ സഷ്ടിച്ച
خَلَقَ ﴿2﴾

അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്.


തിന്മയില്‍ നിന്നും
وَمِن شَرِّ


രാവിന്‍റെ
غَاسِقٍ


അത് ഇരുള്‍ മൂടുമ്പോള്‍
إِذَا وَقَبَ ﴿3﴾

രാത്രി ഇരുള്‍ മൂടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും


തിന്മയില്‍നിന്ന്
وَمِن شَرِّ


ഊതുന്നവരുടെ
النَّفَّاثَاتِ


കെട്ടുകളില്‍
فِي الْعُقَدِ ﴿4﴾

കെട്ടുകളില്‍ഊതുന്നവരുടെതിന്മയില്‍നിന്നും


തിന്മയില്‍നിന്ന്
وَمِن شَرِّ


അസൂയാലുവിന്‍റെ
حَاسِدٍ


അവന്‍ അസൂയപ്പെടുമ്പോള്‍
إِذَا حَسَدَ ﴿5﴾

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ തിന്മയില്‍ നിന്നും

വ്യാകരണം:
പദങ്ങളെ നാമം, ക്രിയ, അവ്യയം എന്നിങ്ങനെ തരംതിരിക്കാമെന്ന് നാം മനസ്സിലാക്കി.
നാമം        : ഒന്നിന്‍റെ പേര്
ക്രിയ        : ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നപദം.
അവ്യയം   : നാമങ്ങളെയും ക്രിയകളെയും പരസ്പരം ബന്ധിപ്പിക്കുന്നവ. ഇവയെ ഗതികളെന്നും പറയാം; എന്നാല്‍ എല്ലാ അവ്യയങ്ങളും ഗതികളല്ല.

നാല് ഗതികളും അവ സര്‍വ നാമങ്ങളോടൊപ്പം ചേര്‍ന്നു വരുന്ന രൂപവും താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.






مَعَ
(-കൂടെ)
عَن
(കുറിച്ച്)
مِن
(-ഇല്‍നിന്ന്)
 (لِ) لَ
(-വേണ്ടി. ക്ക്)

مَعَهُ
عَنْهُ
مِنْهُ
لَهُ

مَعَهُمْ
عَنْهُمْ
مِنْهُمْ
لَهُمْ

مَعَكَ
عَنْكَ
مِنْكَ
لَكَ

مَعَكُمْ
عَنْكُمْ
مِنْكُمْ
لَكُمْ

مَعِي
عَنِّي
مِنِّي
لِي

مَعَنَا
عَنَّا
مِنَّا
لَنَا

مَعَهَا
عَنْهَا
مِنْهَا
لَهَا






ഉദാഹരണം പട്ടിക ഒന്ന്
ഗതിയുടെ അര്‍ഥങ്ങള്‍ ഓര്‍മ്മിക്കുവാനുളള ഉദാഹരണ വാചകങ്ങള്‍






   لَ    : لَكُمْ دِينُكُمْ وَلِيَ دِين



   مِن   : أَعُوذُ بِاللهِ مِنَ الشَّيْطَان



   عَن   : عَنِ النَّعِيم، رَضِيَ اللهُ عَنهُ



   مَعَ   : إنَّ اللهَ مَعَ الصَّابِرِين


ക്രിയയുടേയോ ക്രിയാനാമത്തിന്‍റെയോ കൂടെ ഗതി വരുമ്പോള്‍ അതിന്‍റെ അര്‍ഥം കൂടെ വരുന്ന ക്രിയക്കും ഭാഷക്കുമനുസരിച്ച് മാറുന്നു.
ഇവിടേയും TPI ഉപയോഗിക്കുക.






No comments:

Post a Comment