യൂണിറ്റ് 007


യൂണിറ്റ് 007


അല്‍-മസദ്


سورة المسد


بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

നശിക്കട്ടെ, വലയട്ടെ

تَبَّتْ
രണ്ടു കൈകളും

يَدَآ
അബൂലഹബിന്റെ

أَبِي لَهَبٍ
അവൻ നശിച്ചിരിക്കുന്നു

وَّتَبَّ ﴿1﴾
1. അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ; അവൻ നശിച്ചിരിക്കുന്നു.
അവന് ഉപകാര‍പ്പെട്ടില്ല

مَآ أَغْنَىٰ عَنْهُ
അവന്റെ ധനം

مَالُهُ
അവൻ സമ്പാദിച്ചതും

وَمَاكَسَبَ ﴿2﴾
2. അവന് അവന്റെ ധനവും അവൻ സമ്പാദിച്ചതും ഉപകാര‍പ്പെട്ടില്ല.
അവൻ പ്രവേശിച്ചെരിയും

سَيَصْلَىٰ
തീയിൽ

نَارًا
ജ്വാലയുളള

ذَاتَ لَهَبٍ ﴿3﴾
3. ജ്വാലയുളള ഒരു തീയിൽ അവൻ വഴിയെ പ്രവേശിക്കും.
അവന്റെ ഭാര്യയും

وَّامْرَأَتُهُ
ചുമട്ടുകാരിയായ

حَمَّالَةَ
വിറക്

الْحَطَبِ ﴿4﴾
4. വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയും
അവളുടെ കഴുത്തിലുണ്ട്

فِي جِيدِهَا
ഒരു കയർ

حَبْلٌ
ഈത്തപ്പന നാരുകൊണ്ടുള്ള

مِّن مَّسَدٍ ﴿5﴾
5. അവളുടെ കഴുത്തിൽ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയർ ഉണ്ട്
വ്യാകരണം:
ഗതികളെ സംബന്ധിച്ച് നാലുകാര്യങ്ങൾ ശ്രദ്ധിക്കുക
1. ഒരു ക്രിയകൊണ്ട് ഒരു പ്രത്യേക കാര്യം സൂചിപ്പിക്കുന്നതിനു ഓരോ ഭാഷക്കും അതിന്റേതായ ഗതിയുടെ രൂപമുണ്ട്.
ഉദാഹരണം: رَضِيَ اللَّهُ عَنْهُ May Allah be pleased with him;; അല്ലാഹു അ​‍ദ്ദേഹത്തെ തൃപ്തി​‍പ്പെടട്ടെ. മൂന്നു വ്യത്യസ്ത ഭാഷകളിലുളള ഈ മൂന്നു വാചകങ്ങൾ ഒരേ ആശയത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഓരോ ഭാഷയിലേയും ഗതി വ്യത്യസ്തമാണ്.
ഒരു ഭാഷയിൽ ക്രിയയുടെ ഉപയോഗമനുസരിച്ച് ഗതി ആവശ്യമായോ അല്ലാതെയോ വരാം.
ഉദാ:- ഞാൻ അവനോടു പറഞ്ഞു.     ഞാൻ കഥ പറഞ്ഞു.
2. ചില‍പ്പോൾ അറബിയിലും മലയാളത്തിലും ഗതി ആവശ്യമായിരിക്കും
يَدْخُلُونَ فِي دِينِ اللهِ
അവർ അല്ലാഹുവിന്റെ ദീനിൽ പ്രവേശിക്കുന്നു
اغْفِرْ لِي
എനിക്ക് പൊറുത്തു തരേണമേ
3. ചില‍പ്പോൾ അറബിയിൽ ഗതി ഇല്ലെങ്കിലും മലയാളത്തിൽ ഉണ്ടായെന്നുവരാം
أَسْتَغْفِرُ الله
ഞാൻ അല്ലാഹുവിനോട് പാപമോചനത്തിന്നായി അപേക്ഷിക്കുന്നു
وَارْحَمْنِي
എന്നോടു കരുണ കാണിക്കേണമേ
4. ഗതി മാറുമ്പോൾ ആശയവും മാറുന്നു
ഉദാഹരണം:
ഇംഗ്ളീഷിൽ: get; get in; get out;...;...
അറബിയിൽ:
 صَلِّ لِرَبِّكَ നിന്റെ രക്ഷിതാവിനുവേണ്ടി നീ നമസ്കരിക്കുക)
صَلِّ عَلَى مُحَمَّد (മുഹമ്മദ് നബിക്ക് നീ കരുണചെയ്യേണമേ)

No comments:

Post a Comment