യൂണിറ്റ് 008


യൂണിറ്റ് 008


അന്നസ്‍ര്‍


سُورَةُ النَّصْر


بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

വന്നാൽ
إِذَا جَآءَ
അല്ലാഹുവിന്റെ സഹായം
نَصْرُاللهِ
വിജയവും
وَالْفَتْحُ ﴿1﴾
1. അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽ

നീ കാണുകയും(ചെയ്താൽ)
وَرَأَيْتَ
ജനങ്ങളെ
النَّاسَ
പ്രവേശിക്കുന്നവരായി
يَدْخُلُونَ
അല്ലാഹുവിന്റെ ദീനിൽ
فِي دِينِ اللهِ
കൂട്ടങ്ങളായി
أَفْوَاجًا ﴿2﴾
2. അല്ലാഹുവിന്റെ ദീനിൽ കൂട്ടങ്ങളായി പ്രവേശി ക്കുന്നതായി ജനങ്ങളെ നീ കാണുകയും ചെയ്താൽ
അ​പ്പോൾ നീ വാഴ്ത്തുക
فَسَبِّحْ
സ്തുതിച്ചുകൊണ്ട്
بِحَمْدِ
നിന്റെ രക്ഷിതാവിനെ
رَبِّكَ
അവനോടു പാപമോചനം തേടുകയും ചെയ്യുക
وَاسْتَغْفِرْهُ
നിശ്ചയം അവൻ
إِنَّهُ
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു
كَانَ تَوَّابًا ﴿3﴾
3. അ​പ്പോൾ നീ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുക; അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവൻ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു

വ്യാകരണം:
1. ആവർത്തനം: യൂനിറ്റ് 6 ലെ വ്യാകരണം
2. ക്രിയകൾ: അറബി ഭാഷയിൽ രണ്ടുതരം ക്രിയകളാണുള്ളത്.
എ. പൂർണ്ണക്രിയകൾ - പ്രവൃത്തി പൂർത്തിയായ ക്രിയകൾ.
ബി. അപൂർണ്ണക്രിയൾ - പ്രവൃത്തി പൂർത്തിയാകാത്ത ക്രിയകൾ.
അതിൽത്തന്നെ അധികം ക്രിയകളും മൂന്ന് അടിസ്ഥാനാക്ഷരങ്ങളുള്ളവയാണ് ഉദാ: فَتَحَ، نَصَرَ، ضَرَبَ، سَمِعَ ഈ മൂന്നക്ഷരക്രിയകളുടെ വ്യത്യസ്ഥ രൂപങ്ങൾ എങ്ങിനെയുണ്ടാക്കാമെന്ന് ഇനി നമുക്ക് പഠിക്കാം.

 പൂർണ്ണക്രിയ فِعْل مَاضِي
പുരുഷൻ
അവൻ   പ്രവര്‍ത്തിച്ചു
فَعَلَ
പ്രഥമ പുരുഷൻ
(3rd Person)
അവർ പ്രവര്‍ത്തിച്ചു
فَعَلُوا
നീ പ്രവര്‍ത്തിച്ചു
فَعَلْتَ
മദ്ധ്യമ പുരുഷൻ
(2rd Person)
നിങ്ങൾ പ്രവര്‍ത്തിച്ചു
فَعَلْتُمْ
ഞാൻ പ്രവര്‍ത്തിച്ചു
فَعَلْتُ
ഉത്തമ പുരുഷൻ
(1st Person)
ഞങ്ങൾ പ്രവര്‍ത്തിച്ചു
فَعَلْنَا
ഖുര്‍ആനിൽ ഏകദേശം 5,000 പദങ്ങൾ ഈ ഘടനയിലാണ് വന്നിട്ടുള്ളത്.
ഒരു വിമാനത്തിന്റെ മദ്ധ്യഭാഗത്തിന് സമീപം നിൽക്കുന്നയാൾക്ക് അത് പോയിക്കഴിഞ്ഞാൽ അതിന്റെ അവസാനഭാഗം മാത്രമാണ് കാണാൻ കഴിയുക. അപ്രകാരം പൂര്‍ണ്ണക്രിയകളെ തിരിച്ചറിയുന്നത് അവയുടെ അവസാന ഭാഗത്തുനിന്നാണ് അവയിലെ വ്യത്യാസം ശ്രദ്ധിക്കുക.
1. فَعَلَ (അവൻ പ്രവർത്തിച്ചു) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ വലതുഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. فَعَلُوا എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക. ക്ളാസിൽഅധ്യാപകനും വിദ്യാർഥികളും ഒരുമിച്ച് ഇപ്രകാരം അഭ്യസിക്കുക.
2فَعَلْتَ (നീ പ്രവർത്തിച്ചു) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ മുൻഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. فَعَلْتُمْ (നിങ്ങൾ പ്രവർത്തിച്ചു) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചൂണ്ടുക. ക്ലാസ്സിൽഅധ്യാപകൻ വിദ്യാർഥികളുടെ നേരെയും വിദ്യാർഥികൾ അധ്യാപകന്റെ നേരെയും വിരൽ ചൂണ്ടണം..
3. فَعَلْتُ എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ നിങ്ങളുടെ നേരെ ചൂണ്ടണം. فَعَلْنَا എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചൂണ്ടുക.


No comments:

Post a Comment