യൂണിറ്റ് 009

യൂണിറ്റ് 009
അല്‍-കാഫിറൂന്‍
سُورَةُ الْكَافِرُون
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

പറയുക
قُلْ

ഹേ
يَـٰۤأَيُّهَا

അവിശ്വാസികളേ
الْكَافِرُونَ ﴿1﴾

1. പറയുക:ഹേ അവിശ്വാസികളേ!

ഞാൻ ആരാധിക്കുന്നില്ല
لاَ أَعْبُدُ

നിങ്ങൾ ആരാധിക്കുന്നതിനെ
مَا تَعْبُدُونَ ﴿2﴾

2. നിങ്ങൾആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.

നിങ്ങളുമല്ല
وَلاَ أَنتُمْ

ആരാധിക്കുന്നവർ
عَابِدُونَ

ഞാൻ ആരാധിക്കുന്നതിനെ
مَـٰآ أَعْبُدُ ﴿3﴾

3. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല

ഞാനുമല്ല
وَلاَ أَنَا

ആരാധിക്കുന്നവൻ
عَابِدٌ

നിങ്ങൾ ആരാധിച്ചതിനെ
مَّاعَبَدْتُّمْ ﴿4﴾

4. നിങ്ങൾ ആരാധിച്ചതിനെ  ഞാനും ആരാധിക്കുന്നവനല്ല

നിങ്ങളുമല്ല
وَلاَ أَنتُمْ

ആരാധിക്കുന്നവർ
عَابِدُونَ

ഞാൻ ആരാധിക്കുന്നതിനെ
مَـآ أَعْبُدُ ﴿5﴾

5. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല

നിങ്ങൾക്കു
لَكُمْ

നിങ്ങളുടെ മതം
دِينُكُمْ

എനിക്ക്
وَلِيَ

എന്റെ മതം
دِينِ ﴿6﴾

6. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം

(عَبَدَ യുടെ വിശദമായ രൂപം യൂനിറ്റ് 23-ൽ പഠിക്കും)
വ്യാകരണം:
അപൂര്‍ണ്ണ ക്രിയകൾ (പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു അല്ലെങ്കിൽ ഭാവിയിൽ നടക്കും)

വ്യാകരണം:

فِعْل مُضَارِع അപൂർണ്ണക്രിയ
പുരുഷൻ
അവൻ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും
يَفْعَلُ
പ്രഥമ പുരുഷൻ
(3rd Person)
അവർ പ്രവര്‍ത്തിക്കുന്നു-പ്രവര്‍ത്തിക്കും
يَفْعَلُون
നീ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും
تَفْعَلُ
മദ്ധ്യമ പുരുഷൻ
(2rd Person)
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും
تَفْعَلُون
ഞാന്‍ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും
أَفْعَلُ
ഉത്തമ പുരുഷൻ
(1st Person)
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും
نَفْعَلُ
വിരൽ ചൂണ്ടിയുളള പ്രയോഗം അപൂര്‍ണ്ണ കാല ക്രിയാ രൂപാഖ്യാനത്തിൽ അഭ്യസിക്കുവാൻ കഴിയും. അപൂര്‍ണ്ണ കാലവും ഭൂതകാലവും തമ്മിൽ തിരിച്ചറിയുവാൻ, എല്ലാ ഭൂതകാല രൂപങ്ങളും ഉച്ചരിക്കുന്നതോടൊപ്പം വലതു കൈ അല്പം താഴ്ത്തി വലത്തോട്ടും, മുമ്പോട്ടും, നിങ്ങള്‍‍ക്ക് നേരെയും ചൂണ്ടുക.
അപൂര്‍ണ കാലത്തിനു വലതു കൈ അൽപം ഉയര്‍ത്തിപ്പിടിച്ച് ഉറക്കെ ഉച്ചരിക്കുന്നതോടൊപ്പം വലത്തോട്ടും, മുമ്പോട്ടും, നിങ്ങള്‍‍ക്ക് നേരെയും ചൂണ്ടുക.

No comments:

Post a Comment